ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 21-22 തീയതികളില്‍ സൗത്ത് കൊറിയ സന്ദര്‍ശിക്കും. വിദേശകാര്യമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. ‘സോള്‍ പീസ് പ്രൈസ്’ സ്വീകരിക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൗത്ത് കൊറിയ സന്ദര്‍ശിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ലോകത്ത് ശാന്തിയും വികസനവും കൊണ്ടുവന്നതിനാണ് ഈ വര്‍ഷത്തെ സോള്‍ പീസ് പ്രൈസ് മോദിക്കു ലഭിച്ചത്. മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജലീന മെര്‍ക്കല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്ക് ലഭിച്ച പുരസ്‌കാരമാണ് ‘സോള്‍ പീസ് പ്രൈസ്’. പുരസ്‌കാരദാന ചടങ്ങിനിടെ സൗത്ത് കൊറിയന്‍ പ്രസിഡന്റുമായും മോദി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപും നോര്‍ത്ത് കൊറിയന്‍ പ്രസിഡന്‍ കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൗത്ത് സന്ദര്‍ശിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ ചര്‍ച്ചയ്ക്ക് നേരത്തെതന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ സന്ദര്‍ശനത്തിന് അന്താരാഷ്ട്ര പ്രാധാന്യവും രാഷ്ട്രീയനിരീക്ഷകര്‍ കല്‍പ്പിക്കുന്നുണ്ട്.
Post Your Comments