KeralaLatest News

പി എം എ വൈ (ഗ്രാമീൺ) പദ്ധതി: പൂർത്തീകരിച്ച വീടുകളുടെ എണ്ണത്തിൽ കേരളത്തിലെ ഈ ജില്ല ഒന്നാമത്

തിരുവനന്തപുരം : കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പിലാക്കുന്ന പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിൽ സംസ്ഥാന തലത്തിൽ പൂർത്തീകരിച്ച വീടുകളുടെ എണ്ണത്തിൽ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത്. 2016-17, 2017-18 വർഷങ്ങളിൽ ആകെ അനുവദിച്ച 690 വീടുകളിൽ 644 വീടുകളും (93.33 ശതമാനം) ജില്ലയിൽ ഇതിനോടകം തന്നെ പൂർത്തീകരിച്ചു. കോട്ടയം (91.51 ശതമാനം), പത്തനംതിട്ട (90.90 ശതമാനം) എന്നീ ജില്ലകൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു.

കേന്ദ്രാവിഷ്‌കൃതപദ്ധതിയായ പി.എം.എ.വൈ. (ജി) ക്ക് ഇപ്പോൾ 4,00,000 രൂപ അനുവദിക്കുന്നതിൽ 1,20,000 രൂപ കേന്ദ്രവിഹിതവും 2,80,000 രൂപ സംസ്ഥാന സർക്കാറിന്റെവിഹിതവുമാണ്. ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ പദ്ധതിയിൽ വകയിരുത്തി യഥാക്രമം 98,000 രൂപ (35%), 70,000 രൂപ (25%), 1,12,000 രൂപ (40%) നൽകി വരുന്നു. നാല് ലക്ഷം രൂപ ഗുണഭോക്താവിന് അനുവദിക്കുന്നത് കൂടാതെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജന പ്രവർത്തനങ്ങളിലൂടെ ഗുണഭോക്താവിന് 90 തൊഴിൽ ദിനങ്ങളും ഉറപ്പ് വരുത്തിയാണ്, ജില്ല മികച്ച നേട്ടം പ്രാപ്തമാക്കിയത്.

ഭവന നിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക് വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സംയോജിച്ച് സൗജന്യ ഗ്യാസ് കണക്ഷൻ, കക്കൂസ്, വൈദ്യുതി, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നുണ്ട്. സംസ്ഥാന തലത്തിൽ ആദ്യമായാണ് പ്രധാൻ മന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിൽ ജില്ല പൂർത്തീകരിച്ച വീടുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ല മികച്ച നേട്ടം കൈവരിച്ചതിനു പുറമെയാണ് പ്രധാൻ മന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിലും ജില്ല ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button