രാജ്യത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബ്ദുല്‍ കാലം ആസാദിന്റെ ആദരസൂചകമായി ചുവര്‍ചിത്രം ഒരുങ്ങുന്നു. നാഗപട ജംഗ്ഷന്‍ അലങ്കാരപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള 5.2 കോടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചുവര്‍ ചിത്രവും തയാറാകുന്നത്.
ഇതിനുപുറമെ ഒരു പൂന്തോട്ടവും ,ഒരു തീയേറ്ററും, ദേശീയപാതകയും പദ്ധതിയുടെ ഭാഗമായി ഉണ്ട്. ഇന്ത്യകാരനായതില്‍ അഭിമാനിച്ചിരുന്നു നേതാവായിരുന്നു ആസാദ് . ഇന്ത്യന്‍ ദേശീയതയുടെ ഒരുമയുടെ ഭാഗമാണ് താനെന്നു ഉറക്കെ പ്രഖ്യാപിച്ച ആസാദ് താനും കൂടി ചേരാതെ ഇന്ത്യ പൂര്‍ണമാകില്ലെന്നു വിശ്വസിച്ചിരുന്നു. ചുവര്‍ചിത്രത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി ജീവിതവും, സ്വയം പഠനവും, ബ്രിട്ടീഷ് രാജിനെതിരെയുള്ള സമരവും എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജമാ മസ്ജിദില്‍ നിന്നും തന്റെ സഹോദരങ്ങളായ മുസ്ലിമുകളോട് വിഭജനത്തിനെതിരെ പ്രസംഗിച്ച രംഗവും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരേടാണ് ആസാദിന്റെ പോരാട്ടം. മുസ്ലിം ലീഗിന്റെ വിദ്വെഷത്തിനു പാത്രമായ അദ്ദേഹം ഇന്ത്യ വിഭജിക്കപ്പെട്ടതിരിക്കാന്‍ തന്നാലാവും വിധം ശ്രമിച്ചു. ആദ്യ ഐ ഐ ടി യുടെ സ്ഥാപനത്തിന് മുഖ്യ പങ്കു വഹിച്ചതും അദ്ദേഹമാണ്. ഈ ചുവര്ചിത്രങ്ങളിലൂടെ ആ സമരാഗ്നി ആളിക്കടത്തെ സൂക്ഷിക്കുവാനാണ് നാം നോക്കേണ്ടത്
Post Your Comments