ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ പുകഴ്ത്തിയ സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവിനെ തള്ളിപ്പറഞ്ഞ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുലായത്തിന് പ്രായമായെന്നും അദ്ദേഹത്തിന്റെ വയസിനെ ബഹുമാനിക്കണമെന്നും അദ്ദേഹത്തെ വെറുതെവിടണമെന്നും മമത പറഞ്ഞു.
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് ലോക്സഭയില്‍ സമാപനമായി നടത്തിയ ആശംസാപ്രസംഗത്തില്‍ മുലായം പറഞ്ഞിരുന്നു. എല്ലാ എംപി മാരെയും ഒപ്പം നിർത്തിയ മോദിയും എംപിമാരും വീണ്ടുമെത്തണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മുലായം സിംഗ് പറഞ്ഞു.
ബിഎസ്പിയുടെ മായാവതിയുമായി സഖ്യമുണ്ടാക്കിയ എസ്പി അധ്യക്ഷന്‍ അഖിലേഷിനെ പോലും മുലായമിന്റെ പ്രസ്താവന ഞെട്ടിച്ചുവെന്ന് എസ്പി നേതാക്കള്‍ പറഞ്ഞു. പ്രായമായതിനാല്‍ പറ്റിയ അമളിയാകും മുലായത്തിന്റെ ആശംസയെന്നാണ് അഖിലേഷ് അനുകൂലികളുടെ വാദം.
Post Your Comments