ലണ്ടന്‍: ഐഎസില്‍ ചേരാന്‍ രാജ്യം വിട്ട യുവതി തിരികെ എത്തുന്നതിനെ ബ്രിട്ടണ് തടഞ്ഞു. നിങ്ങള്‍ വിദേശത്ത് ഭീകരസംഘടനയെ പിന്തുണച്ചിരുന്നെങ്കില്‍ നിങ്ങളുടെ തിരിച്ചുവരവിനെ തടയാന്‍ മടിക്കില്ലെന്നു ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. 2015ല്‍ ഈസ്റ്റ് ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് കടന്ന ഷെമീമ ബീഗത്തിനെതിരായാണ് ബ്രിട്ടണ് ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഷമീമാ ബീഗം തിരിച്ചെത്തിയാല്‍ വിചാരണ നപടികള്‍ നേരിടേണ്ടിവരുമെന്നും സാജിദ് ജാവിദ് മുന്നറിയിപ്പ് നല്കി. ഗര്‍ഭിണിയായ ഷമീമ തന്റെ കുട്ടിയെ ബ്രിട്ടണില്‍ വളര്‍ത്താനുള്ള ആഗ്രഹത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നത്. എന്നാല്‍ താന്‍ ഐഎസില്‍ ചേര്‍ന്നതിലും പിന്തുണയ്ക്കുന്നതിലും ഖേദമില്ലെന്നും ഇവര്‍ വ്യക്തമാക്കി.
യുവതി തിരിച്ചുവരികയാണെങ്കില്‍ ചോദ്യം ചെയ്യല്‍, അന്വേഷണം, വിചാരണ എന്നിവ നേരിടാനും തയാറായിരിക്കണം. ബ്രിട്ടണില്‍ തിരിച്ചെത്തിയാല്‍ ഗുരുതരമായ ഭീഷണിയാകുന്നവരെ തടയണം. അവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയോ രാജ്യത്തുനിന്നും ഒഴുവാക്കുകയോ വേണമെന്നും ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. 19 വയസുള്ള ഷമീമ ഒമ്ബത് മാസം ഗര്‍ഭിണിയാണ്. സിറിയയിലെ അഭയാര്‍ഥി ക്യാമ്ബില്‍ കഴിയുന്ന ഇവള്‍ക്ക് കുട്ടിക്ക് ജന്മം നല്കാന് നാട്ടിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹം. നേരത്തെ ഷമീമ രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ മരണപ്പെട്ടു. തന്റെ കുട്ടിക്ക് ജന്മം നല്‍കാനായി വീട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നു ഷമീമ പറയുന്നു.
ഷമീമ ഉള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികളാണ് 2015ല്‍ സിറിയയിലേക്ക് കടന്നത്. ബെത്ത്നാള്‍ ഗ്രീന്‍ അക്കാഡമി വിദ്യാര്‍ഥിനികളായിരുന്ന ഷമീമ ബീഗം, അമീറ അബേസ് എന്നിവര്‍ക്ക് സിറിയയിലേക്ക് പോകുമ്ബോള്‍ 15 വയസും കൂടെയുണ്ടായിരുന്ന ഖദീജ സുല്‍ത്താനയ്ക്ക് 16 വയസുമായിരുന്നു പ്രായം. ഇവരില്‍ ഒരാള്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തു സംഭവിച്ചു എന്ന കാര്യം അറിയില്ലെന്നും ഷമീമ പറഞ്ഞു.
ഗാറ്റ്വിക്കില് നിന്ന് തുര്‍ക്കിയിലേക്കാണ് ഇവര്‍ ആദ്യം പോയത്. പിന്നീട് ഇവിടെ നിന്ന് അതിര്‍ത്തി കടന്ന് സിറിയയിലെത്തി. റാഖയിലെത്തിയപ്പോള് ഐസിസ് വധുക്കളാകാന്‍ എത്തിയവര്‍ക്കൊപ്പം ഒരു വീട്ടിലാണ് ഇവര്‍ താമസിച്ചത്. പത്തു ദിവസത്തിനു ശേഷം ഇരുപത്തിയേഴുകാരനായ ഇസ്ലാമിലേക്ക് മതം മാറിയെത്തിയ ഒരു ഡച്ചുകാരനെ തനിക്ക് വരനായി ലഭിച്ചു. ഇയാള്‍ക്കൊപ്പമാണ് പിന്നീട് താന്‍ കഴിഞ്ഞതെന്നും കിഴക്കന്‍ സിറിയയില്‍ ഐസിസിന്റെ അവസാന താവളമായ ബാഗൂസില്‍ നിന്ന് രണ്ടാഴ്ച മുമ്ബ് രക്ഷപ്പെട്ട് എത്തിയതാണ് തങ്ങളെന്നും ഷമീമ പറയുന്നു.
Post Your Comments