Latest NewsIndia

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫ്ലൈറ്റ് എഞ്ചിനീയറായി ഹിന ജെയ്സ്വാൾ

വ്യോമസേനയ്ക്ക് നിർണ്ണായക ഘട്ടങ്ങളിൽ ഇനി ഓപ്പറേഷനൽ ഹെലികോപ്റ്റർ യൂണിറ്റുകളിൽ ഹിനയുടെ സേവനം ലഭ്യമാകും.

ബംഗലൂരു: ഇന്ത്യയിലെ ആദ്യ വനിതാ ഫ്ളൈറ്റ് എഞ്ചിനീയറായി ചരിത്രം കുറിച്ച് ചണ്ഡീഗഡ് സ്വദേശിനി ഹിന ജെയ്സ്വാൾ. ഭാരതീയ വ്യോമ സേനയുടെ കിരീടത്തിലെ മറ്റൊരു പൊൻ തൂവൽ കൂടിയായി മാറുകയാണ് ഹിനയിലൂടെ പിറന്ന ഈ ചരിത്രം.പഞ്ചാബ് സർവ്വകലാശാലയിൽ നിന്നാണ് ഹിന എഞ്ചിനീയറിംഗ് ബിരുദം നേടിയിരിക്കുന്നത്.വ്യോമസേനയ്ക്ക് നിർണ്ണായക ഘട്ടങ്ങളിൽ ഇനി ഓപ്പറേഷനൽ ഹെലികോപ്റ്റർ യൂണിറ്റുകളിൽ ഹിനയുടെ സേവനം ലഭ്യമാകും.

കശ്മീർ മുതൽ കന്യാകുമാരി വരെ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സുസജ്ജയാണ് പോരാട്ടവീര്യത്തിന്റെ പ്രതീകമായ ഈ മിടുക്കി.ജനുവരി 5 ാം തീയതിയാണ് ഹിന ഭാരതീയ വ്യോമ സേനയുടെ എഞ്ചിനീയറിംഗ് ശാഖയിൽ സേവനം ആരംഭിച്ചത്. 2018 വരെ സേനയിലെ പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ഫ്ളൈറ്റ് എഞ്ചിനീയറിംഗ് മേഖലയിലേക്കുള്ള ഹിനയുടെ കടന്നു വരവ് ഭാരതത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ പുത്തൻ ചരിത്രം രചിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button