Latest NewsKuwait

ശസ്ത്രക്രിയയുടെ അനന്തരഫലങ്ങൾ രോഗിയെ അറിയിച്ചില്ല; ഡോക്ടർക്ക് കോടതി വിധിച്ചത്

കുവൈത്ത് സിറ്റി: രോഗിയോട് ശസ്ത്രക്രിയയുടെ അനന്തരഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാത്ത ഡോക്ടര്‍ക്ക് 10,000 ദിനാര്‍ ശിക്ഷ. കുവൈത്ത് പരമോന്നത കോടതിയാണ് ശിക്ഷ വിധിച്ച് ഉത്തരവിട്ടത്. സ്വദേശി വനിതയുടെ പരാതിപ്രകാരം

സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചുനടന്ന ശസ്ത്രക്രിയക്ക് ശേഷം പരാതിക്കാരിക്ക് ഭാഗികമായി പക്ഷാഘാതം പിടിപെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ സംഭവം ഡോക്ടര്‍ക്ക് സംഭവിച്ച പിഴവല്ലെന്ന് കോടതി കണ്ടെത്തി. ശസ്ത്രക്രിയക്ക് ശേഷം സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെക്കുറിച്ച് രോഗിയെ അറിയിക്കുന്ന കാര്യത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച പറ്റി. അതുകൊണ്ടുതന്നെ ഇത് ജോലിയിലെ പിഴവായി കണക്കാക്കാമെന്നാണ് കോടതി വിധിച്ചത്.

shortlink

Post Your Comments


Back to top button