ദുബായ്•യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദുബായ് മർമൂം പാലസിലാണ് കൂടിക്കാഴ്ച നടത്തിയത്.
കേരളം സന്ദർശിക്കാൻ ഷെയ്ഖ് മൊഹമ്മദിനെ ക്ഷണിച്ചതായി മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു. കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും നല്ല അഭിപ്രായമാണ് ഷെയ്ഖ് മുഹമ്മദ് പങ്കുവെച്ചത്. കേരളത്തിൽ എന്തെല്ലാം കാഴ്ചകളാണ് കാണാനുള്ളതെന്നു ഷെയ്ഖ് ആരാഞ്ഞു. സെപ്റ്റംബർ മാസം കേരളം സന്ദർശിക്കാൻ നല്ല സമയമാണെന്ന് അദ്ദേഹത്തോട് പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.
ഊഷ്മളമായ സ്വീകരണമാണ് യു എ ഇ പ്രധാനമന്ത്രിയുടെ കൊട്ടാരത്തിൽ ലഭിച്ചത്. യു എ ഇ യിൽ എൺപത് ശതമാനത്തോളം മലയാളികൾ ആണെന്നും തന്റെ പാലസിൽ ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്നുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. എന്തുകൊണ്ടാണ് മലയാളികൾ ഇത്രയേറെ യു എ ഇ യെ ഇഷ്ടപ്പെടുന്നതെന്നു ഷെയ്ഖ് മുഹമ്മദ് ചോദിച്ചു. മലയാളികൾ ഈ രാജ്യത്തെ അവരുടെ രണ്ടാം വീടായാണ് കാണുന്നതെന്ന് ഷെയ്ഖ് മുഹമ്മദിനോട് പറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/PinarayiVijayan/videos/811517315850985/
Post Your Comments