Latest NewsInternational

വളര്‍ന്ന മകളേക്കാള്‍ ഇവര്‍ക്കിഷ്ടം വളരാത്ത ബോണ്‍സായോട്

പത്തു പുത്രന്മാര്‍ക്ക് സമം ഒരു വൃക്ഷം. ജപ്പാന്‍കാര്‍ അക്ഷരം പ്രതി പിന്തുടരുന്ന വാക്കുകളാണിത്. ബോണ്‍സായ് മരങ്ങള്‍ പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന ഇവര്‍ തങ്ങളുടെ ജീവനും ശ്വാസവുമായിട്ടാണ് മരങ്ങളെ കാണുന്നത്.

400 ഓളം വര്‍ഷം വരെ പഴക്കമുള്ള മരങ്ങളെ അതിസൂക്ഷ്മമായിട്ടാണ് ഇവര്‍ പരിചരിക്കുന്നത്. ഇങ്ങനെ തലമുറകളായി പരിപാലിക്കുന്ന തന്റെ ചെടികള്‍ നഷ്ടമായ സങ്കടത്തിലാണ് ടോക്യോയില്‍ നിന്നുള്ള ഉദ്യാനപാലകനായ സിജി ലിമുറ. 90000 ഡോളറോളം വില വരുന്ന മരങ്ങളാണ് നഷ്ടമായത് . ബോണ്‍സായ് മരങ്ങള്‍ വളര്‍ത്തുവാന്‍ ക്ഷമയും നൈപുണ്യവും അത്യാവശ്യമാണ്. നഷ്ടപ്പെട്ടതില്‍ ഷിംപാക് എന്ന മരം 25 വര്‍ഷത്തോളം ലിമുറയുടെ കൈകളില്‍ ഭദ്രമായിരുന്നു.

മരങ്ങള്‍ നഷ്ടപ്പെട്ടതിലെ സങ്കടം മാറ്റിവച്ച് മോഷ്ടിച്ച മരങ്ങള്‍ നന്നായി പരിപാലിക്കണമെന്നാണ് ലിമുറയും ഭാര്യ ഫ്യൂയുമിയും കള്ളന്‍മാരോട് നടത്തുന്ന അഭ്യര്‍ത്ഥന. തങ്ങള്‍ക്കു മകളെ പോലെയാണ് മരങ്ങള്‍, അത് മോഷ്ടിക്കപെട്ടപ്പോള്‍ തങ്ങളുടെ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയതുപോലെ തോന്നി എന്നാണ് ഫ്യൂയുമി പറയുന്നത്. ഇങ്ങനെ മോഷണങ്ങള്‍ ഉണ്ടാവുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാല്‍ ഇനി കൂടുതല്‍ ജാഗരൂകരാവുമെന്നും അവര്‍ പറഞ്ഞു.

1000 വര്‍ഷങ്ങള്‍ക്കു മേലെയായി ചൈനയില്‍ നിന്നും ആരംഭിച്ചതാണ് മരങ്ങളെ ഇങ്ങനെ സൂക്ഷിക്കുന്ന രീതി, ഇത് പിന്തുടരുന്ന ഒട്ടേറെ പേര് ലോകത്താകമാനം ഉണ്ട്. സ്വന്തം കുടുംബാംഗത്തെ പോലെയാണ് ഇവര്‍ മരങ്ങളെ പരിപാലിക്കുന്നത്. വിലപിടിപ്പുള്ള ഇത്തരം മരങ്ങള്‍ കച്ചവടലാക്കോടെയല്ല ലിമുറയെ പോലുള്ളവര്‍ കാണുന്നത്. അതുകൊണ്ടു തന്നെയാണ് നഷ്ടപെട്ടവയെക്കുറിച്ച് നിറകണ്ണുകളോടെ ഇവര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button