തിരുവനന്തപുരം: വിദ്യാർഥിയെ കടലിൽ കാണാതായി. വിഴിഞ്ഞം ആഴിമലയിലാണ് സംഭവം. ഓലത്താനി വിക്ടറി ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥി അഭിജിത്തി(16)നെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം 4.15 നാണ് സംഭവം. എട്ടംഗ സംഘത്തോടൊപ്പം ആഴിമലയിൽ എത്തിയ അഭിജിത്ത് കടലിൽ ഇറങ്ങവെ തിരയിൽപെടുകയായിരുന്നു. കോസ്റ്റൽ പൊലീസ് ബോട്ടുകൾ സ്ഥലത്ത് തിരച്ചിൽ നടത്തുന്നു.
Post Your Comments