കശുമാങ്ങയില്‍ നിന്നുള്ള സോഡ വിപണിയിലെത്തിച്ച് കശുവണ്ടി വികസന കോര്‍പ്പറേഷന്‍. കശുമാങ്ങയില്‍ നിന്നും സോഡ, വൈന്‍, ചോക്ലേറ്റ്, ഐസ്‌ക്രീം, ജാം,വിനാഗിരി, മിഠായി എന്നിവ വിപണിയിലെത്തിക്കാനുള്ള പദ്ധതി നേരത്തെ ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായാണ് സോഡ വിപണിയിലെത്തിച്ചിരിക്കുന്നത്.
കൊട്ടിയത്തെ കോര്‍പറേഷന്റെ ഫാക്ടറിയിലാണ് കശുമാങ്ങ സോഡയുടെ നിര്‍മാണം. പാഴാക്കി കളയുന്ന കശുമാങ്ങയുടെ ഗുണം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. 200 മില്ലി ലീറ്റര്‍ കശുമാങ്ങ സോഡയ്ക്ക് 10 രൂപയാണു വില.
Post Your Comments