NattuvarthaLatest News

ഒറ്റപ്പാലം കിൻഫ്ര പാർക്കിൽ സീപ്ലെയിൻ നിർമ്മിക്കാൻ പദ്ധതി

കൊച്ചി; ഒറ്റപ്പാലത്ത് കിൻഫ്രയുടെ ഡിഫൻസ് പാർക്കിൽ സീപ്ലെയിൻ നിർമ്മിക്കാൻ പദ്ധതി .ഉക്രെയിനിൽ നിന്നുള്ള കമ്പനിയാണ് സീപ്ലെയിൻനിർമ്മിക്കാൻ കണ്ണൂരിൽ നിന്നുള്ള ഒരു സ്റ്റാർ്ട്ടപ്പ് കമ്പനിയുമായി ധാരണയായിട്ടുള്ളത്.

കമ്പനികൾ ഏതൊക്കെയെന്ന് വെളിപ്പെടുത്താറായിട്ടില്ലെന്ന് കിൻഫ്ര എംഡി എയർ കമ്മഡോർ സന്തോഷ് കുമാർ വ്യക്തമാക്കി.

ബിഇഎംഎല്ലിന്റെ സാന്നിദ്ധ്യമാണ് പ്രതിരോധ രം​ഗത്തേക്ക് ആവശ്യമായ ചെറുകിട വ്യവസയങ്ങൾക്കായി പാർക്ക് സാധ്യമാക്കുന്നത്.

60 ഏക്കറിലെ പാർക്കിൽ 10 ഏക്കർ ലാബുകൾ ഉൾപ്പെടെയുള്ള പൊതു സൗകര്യങ്ങൾക്കായി നീക്കി വയ്ക്കും . ഇതിനകം 24 പാർക്കുകൾക്കായി3000 ഏക്കർ ഏറ്റെടുത്തിട്ടുള്ള കിൻഫ്ര 6000 ഏക്കർ കൂടി വിവിധ പാർക്കുകൾക്കായി ഏറ്റെടുക്കാൻ തുടക്കം കുറിക്കുകയാണെന്നും എംഡി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button