Latest NewsIndia

പാശ്ചാത്യമോ പൗരസ്ത്യമോ: ഈ 7 മൂല്യങ്ങള്‍ പൊതുവായിരിക്കും

ലോകമൊട്ടാകെ വിവിധ സംസ്‌കാരങ്ങളും വേറിട്ട ആചാരങ്ങളുമാണ് നിലനില്‍ക്കുന്നത് . എന്നാല്‍ ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാലയുടെ പഠനം അനുസരിച്ചു ലോകത്താകമാനം മനുഷ്യര്‍ പിന്തുടര്‍ന്ന ചില പൊതുവായ മൂല്യങ്ങള്‍ ഉണ്ട്. അത്തരത്തിലുള്ള 7 ധാര്‍മിക ആചാരങ്ങളാണ് സര്‍വകലാശാല ഗവേഷകര്‍ കണ്ടെത്തിയത്.

കുടുംബത്തിനും സമൂഹത്തിനും നല്‍കുന്ന സഹായം, തിരികെ നല്‍കുന്ന ദയ, ധൈര്യം,മുതിര്‍ന്നവരോടുള്ള ആദരം, തുല്യമായ പങ്കിടല്‍ ,മറ്റുള്ളവരുടെ അവകാശങ്ങളോടുള്ള ബഹുമാനം എന്നിവയാണ് സര്‍വ്വലൗകികമായ ചിന്തകള്‍. കറന്റ് ആന്ത്രോപോളജി മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും സമഗ്രവും വിപുലവുമാണെന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

60 സമൂഹങ്ങളെ ആധാരമാക്കിയായിരുന്നു സര്‍വ്വേ നടത്തിയത്. ഒരു സമൂഹത്തിലും ഇവ മോശമായി കരുതിയിട്ടില്ല. ഏഴു മൂല്യങ്ങളും പിന്തുടരുന്നുടെങ്കിലും പല സമൂഹങ്ങളും നല്‍കുന്ന മുന്‍ഗണനാക്രമവും പ്രാധാന്യവും വ്യത്യസ്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button