ന്യൂഡൽഹി: നരന്ദ്ര മോദിയെ ആലിംഗനം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി രാഹുൽ ഗാന്ധി തന്നോടുള്ള പ്രധാനമന്ത്രിയുടെ വിദ്വേഷം നീക്കാനാണ് ലോക്സഭയിൽ വെച്ച് താൻ അങ്ങനെ ചെയ്തതെന്നാണ് രാഹുലിന്റെ വിശദീകരണം. പതിനാറാം ലോക്സഭയിലെ അവസാന പ്രസംഗത്തിൽ രാഹുലിന്‍റെ ആലിംഗനത്തെ മോദി പരിഹസിച്ചിരുന്നു. ആത്മാർത്ഥമായ ആലിംഗനവും നിർബന്ധിതമായ ആലിംഗനവും തനിക്ക് വേർതിരിച്ചറിയാമെന്നായിരുന്നു മോദിയുടെ വിമർശനം. വലിയ ഭൂകമ്പം വരുമെന്ന് ചിലർ പറഞ്ഞുവെങ്കിലും ചെറിയ ഭൂകമ്പം പോലും ഉണ്ടായില്ലെന്നും മോദി പരിഹസിച്ചിരുന്നു.
ലോക്സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ ആലിംഗനം. മോദി സർക്കാരിനെതിരെ ശക്തമായി ആഞ്ഞടിച്ച രാഹുൽ ഗാന്ധി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതിന് ശേഷം അപ്രതീക്ഷിതമായി മോദിയെ കെട്ടിപ്പിടിക്കുകയായിരുന്നു. സംഭവം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
Post Your Comments