ന്യൂഡല്‍ഹി : രാജ്യത്തെ സ്വകാര്യ സാറ്റലെറ്റ് ചാനലുകള്‍ക്ക് കേന്ദ്ര വിവര ര പ്രക്ഷേപണ മന്ത്രാലയം നിര്‍ദ്ദേശം നല്കി. പ്രേക്ഷേപണം ചെയ്യുന്ന പരിപാടികളും പരസ്യങ്ങളും പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ചട്ടങ്ങള്‍ അനുസരിച്ച് ആയിരിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 1995 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് റെഗുലേഷന് ആക്ട് അനുസരിച്ചുളള ചട്ടങ്ങള്‍ അനുസരിച്ചാവണം പ്രക്ഷേപണം നടത്തേണ്ടത് എന്നാണ് കത്ത് മുഖേന അറിയിച്ചിരിക്കുന്നത്.
പുല്വാവയിലുണ്ടായ ഭീകരക്രമണത്തിന്റെ വെളിച്ചത്തില്‍ കലാപമുണ്ടാക്കുന്ന തരത്തിലുളളതോ അല്ലെങ്കില്‍ നിയമനിര്‍മ്മാണത്തിന് എതിരായോ ദേശവിരുദ്ധപരമായതോ ആയതോ , രാജ്യത്തിന്റെ സമഗ്രതക്ക് കോട്ടം വരുത്തുന്ന തരത്തിലോ യാതൊന്നും പ്രക്ഷേപണം ചെയ്യപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കത്തിലൂടെ നിര്‍ദ്ദേശിച്ചിരിക്കുന്നു.
കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം അനിശാസിച്ചിരിക്കുന്ന ചട്ടങ്ങള്‍ ലംഘിക്കപ്പെടാതിരിക്കണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
Union I&B Ministry issues advisory for television channels in wake of #PulwamaAttack pic.twitter.com/rvDvpfeLmZ
— ANI (@ANI) February 14, 2019
Post Your Comments