![](/wp-content/uploads/2017/11/laptop-computer.jpg.image_.784.410.jpg)
കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവുമായി ബന്ധപ്പെട്ട് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഭാഗമായുള്ള നാഷണല്‍ സ്റ്റുഡന്റസ് പാര്‍ലമെന്റ് ഫെബ്രുവരി 23, 24, 25 തിയതികളില്‍ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തില്‍ സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമാകാന്‍ www.festivalondemocracy.in ല്‍ മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരിപാടിയില്‍ 18 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ള രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നതും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരും വിദഗ്ധരുമായ വ്യക്തികള്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരസ്പരം സംവദിക്കുവാനും ആനുകാലിക വിഷയങ്ങളില്‍ അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാനുള്ള വേദി ഒരുക്കും.
Post Your Comments