പാലക്കാട്: ഡാമുകളിലും റിസര്‍വോയറുകളിലും അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്ത് സംഭരണശേഷി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജില്ലയിലെ ഡാമുകള്‍ക്കും കര്‍ഷകര്‍ക്കും ഗുണമാകും. ചെളി നീക്കം ചെയ്താല്‍ കൂടുതല്‍ വെള്ളം സംഭരിക്കാന്‍ കഴിയും. പ്രളയത്തിനുമുമ്പ് മംഗലം ഡാമില്‍ നടത്തിയ പഠനത്തില്‍ 11 ശതമാനത്തോളം ചെളി അടിഞ്ഞുകൂടിയതായി കണ്ടെത്തിയിരുന്നു.
പ്രളയത്തില്‍ ചെളിയും എക്കലും എത്തിയതോടെ അളവ് വീണ്ടും വര്‍ധിച്ചിരിക്കാനാണ് സാധ്യത. 77.88 മീറ്ററാണ് മംഗലം ഡാമിന്റെ സംഭരണശേഷി. വേനല്‍ തുടങ്ങിയതോടെ സംഭരണിയിലെ ജലനിരപ്പ് 67.30 മീറ്ററായി. മംഗലം, ചുള്ളിയാര്‍ ഡാമുകളിലെ സംഭരണശേഷിയാണ് പ്രാരംഭമായി വര്‍ധിപ്പിക്കുക. നീക്കം ചെയ്യുമ്പോള്‍ ലഭിക്കുന്ന മണ്ണ്, കളിമണ്ണ് എന്നിവ ലേലം ചെയ്യും. കേരള വാട്ടര്‍ അതോറിട്ടിയുടെ കീഴിലായിരിക്കും പ്രവൃത്തി.
Post Your Comments