മലയാള സിനിമ മേഖലയില്‍ ഒരു മാറ്റമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ് വനിത കൂട്ടായ്മയായ ഡബ്ല്യൂസിസി. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവര്‍ക്ക് വേണ്ടിയുള്ള ഒരു സ്‌പെയിസ് എന്ന നിലയ്ക്കാണ് സംഘടന രൂപം കൊണ്ടത്. എന്നാല്‍ തുടക്കം മുതല്‍ നിരവധി പ്രശ്‌നങ്ങളും വിവാദങ്ങളും സംഘടനയെ തേടിയെത്തിയിരുന്നു.
പിന്തുണയെക്കാല്‍ നിരവധി എതിര്‍പ്പുകളും വിവാദങ്ങളുമാണ് ഡബ്ല്യൂസിസിയെ തേടിയെത്തുന്നത്. സിനിമയിലെ വനിതകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായിട്ടു പോലും ഭൂരിഭാഗം സ്ത്രീ പ്രവര്‍ത്തകരും സംഘടനയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. ഇപ്പോഴിത ഡബ്യൂസിസിയെ കുറിച്ചുളള അഭിപ്രായം തുറന്നടിച്ച് തെന്നിന്ത്യന്‍ താരം ലക്ഷ്മി മേനോന്‍. എന്തൊക്കെയായലും തനിയ്ക്ക് സംഘടനയോട് താല്‍പര്യമില്ലെന്നാണ് ലക്ഷ്മിയുടെ അഭിപ്രായം . മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈലിനും നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നടിച്ചത്.
ഡബ്ല്യൂസിസി എന്ന സംഘടന നല്ലത് തന്നെയാണ്. എന്നാല്‍ തനിയ്ക്ക് ഇതിനോട് വലിയ താല്‍പര്യമില്ല. സ്ത്രീകളുടെ സമത്വം, സ്വാതന്ത്ര്യം എന്നിങ്ങനെയൊക്കെ പറയുന്നുണ്ട്. എന്നാല്‍ എന്തോ വിവരമില്ലാത്ത മൂവ്‌മെന്റായിട്ടാണ് തോന്നിയതെന്നും താരം പറഞ്ഞു. എന്താണ് കാരണമെന്ന് ചോദിച്ചാല്‍ എനിയ്ക്ക് ഇങ്ങനെ തോന്നിയെന്നും ലക്ഷ്മി മേനോന്‍ പറഞ്ഞു. ഡബ്ല്യൂസിസിയെ കുറിച്ച് പറഞ്ഞത് തന്റെ അഭിപ്രായം മാത്രമാണെന്നും താരം പറഞ്ഞുയ തനിയ്ക്ക് വേണമെങ്കില്‍ ഈ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാം. അല്ലെങ്കില്‍ അപ്പുറഴും ഇപ്പുറവും തൊടാതെ സംസാരിക്കാമായിരുന്നു. പക്ഷെ അത് ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കും. അതുകൊണ്ടാണ് അഭിപ്രായം തുറന്ന് പറഞ്ഞതെന്നും താരം പറഞ്ഞു.
Post Your Comments