കൊച്ചി: വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ ഒന്നരക്കിലോ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ അമ്മയും മകനും പിടിയിലായി. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്.
സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് അമ്മയും മകനും നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയത് . ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
Post Your Comments