ചെന്നൈ: സിനിമാ തിയേറ്ററുകളിൽ പുറത്ത് നിന്നുള്ള ഭക്ഷണങ്ങളോ , പാനീയങ്ങളോ അനുവദിക്കാത്തതിനെതിരെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
തിയേറ്ററുകളിൽ ഭക്ഷണ പദാർഥങ്ങൾക്ക് കൊള്ള നിരക്കാണ് ഈടാക്കുന്നതെന്നും കുട്ടികൾക്കോ , പ്രമേഹ രോഗികൾക്കോ പോലും അമിത നിരക്ക് നൽകി തിയേറ്ററിൽ നിന്ന് വാങ്ങേണ്ട അവസ്ഥയാണെന്നും ഹർജിയിൽ വ്യക്തമാക്കി.
പൊതുജനങ്ങളുടെ പ്രയാസം മനസിലാക്കി ഈ വിഷയത്തിൽ നടപടിയെടുക്കണമെന്ന് ചീഫ് സെക്രട്ടറി അടക്കമുള്ളവർക്ക് നിവേദനം സമർപ്പിച്ചതയും ഹർജിക്കാരൻ വ്യക്തമാക്കി.
എന്നാൽ തിയേറ്ററുകൾ സ്വകാര്യ സ്ഥാപനമാണെന്നും ഉടമകളുടെ തീരുമാനങ്ങളി് കോടതിക്ക് ഇടപെടാനാവില്ലെന്നും വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു .
Post Your Comments