KeralaNews

കൊച്ചി ബ്രഹ്മപുരം പ്ലാന്റില്‍ തീപിടുത്തം

 

കൊച്ചി: ബ്രഹ്മപുരത്ത് നഗരസഭയുടെ മാലിന്യനിക്ഷേപകേന്ദ്രത്തില്‍ വീണ്ടും പ്ലാസ്റ്റിക്മാലിന്യത്തിന് തീപിടിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ അഞ്ചാം തവണയാണ് പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിക്കുന്നത്. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് 12 മണിക്കൂറോളം കഠിനപ്രയത്‌നം നടത്തിയാണ് തീയണച്ചത്. മാലിന്യം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. മുന്‍കരുതലായി ക്ലബ് റോഡ് ഫയര്‍സ്‌റ്റേഷനിലെ ഒരു യൂണിറ്റ് സ്ഥലത്ത് തങ്ങുന്നുണ്ട്.

അഗ്‌നിബാധയെത്തുടര്‍ന്ന് പ്ലാന്റിലും പരിസരത്തും പുക നിറഞ്ഞു. പ്ലാസ്റ്റിക്മാലിന്യവും കത്തിയതോടെ രൂക്ഷഗന്ധമുള്ള പുകയാണ് ഉയര്‍ന്നത്. ആരോഗ്യത്തിന് വളരെ ഹാനികരമായ പുക ശ്വാസകോശരോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥിരമായി അഗ്‌നിശമന ഉപകരണങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ സ്ഥാപിക്കണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
നഗരസഭാ അധികൃതരുടെ അനാസ്ഥയാണ് തീപിടിത്തം ആവര്‍ത്തിക്കാന്‍ കാരണമെന്നും മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ അഗ്‌നിബാധ അന്വേഷിക്കണമെന്നും പ്രതിപക്ഷം കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, അന്വേഷണം നടത്താന്‍ കലക്ടറെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും നഗരസഭ തുടര്‍നടപടികളെടുത്തില്ല.

 

shortlink

Post Your Comments


Back to top button