തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. 25 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് അഞ്ചിന് സമാപിക്കും. നാളെയാണ് വോട്ടെണ്ണല്‍.പന്ത്രണ്ട് ജില്ലകളിലായി 22 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 3 ബ്ലോക്ക് പഞ്ചായത്തുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്.
തിരുവനന്തപുരം ജില്ലയിലെ രണ്ട് തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കിള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം , ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞിയിലേക്കുമാണ് വോട്ടെടുപ്പ്. പത്തനംതിട്ട റാന്നി പഞ്ചായത്തിലെ പുതുശേരി മലയിലും ആലപ്പുഴയില്‍ ഭജനമഠം, നാരായണ വിലാസം വാര്‍ഡുകളിലും വോട്ടര്‍മാര്‍ വിധിയെഴുതും.
കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ പുതിയോട്ടും കണ്ടിയിലാണ് ഉപതെരഞ്ഞെടുപ്പ് . എറണാകുളം ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത,ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ ചേലാമറ്റം, കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി, കുന്നുകര ഗ്രാമപഞ്ചായത്തിലെ കുന്നുകര ഈസ്റ്റ് തുടങ്ങിയവിടങ്ങളിലാണ് ഇന്ന് ജനവിധി.
Post Your Comments