വിവാഹവാർത്ത ആരാധകരോട് പങ്കുവെച്ച് ആര്യ. കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണെന്നും മാർച്ചിൽ വിവാഹിതരാകുമെന്നും ആര്യയും സയേഷയും പ്രണയദിനത്തിൽ ട്വിറ്ററിൽ കുറിച്ചു. നേരത്തെ ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നിരുന്നെങ്കിലും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. പ്രണയദിനം തന്നെ വിവരം ആരാധകരുമായി പങ്കുവെയ്ക്കുകയായിരുന്നു ഇരുവരും. വിവാഹം ഹൈദരാബാദിൽവച്ചാകുമെന്നാണ് വിവരം
Post Your Comments