കണ്ണൂര്‍ : വരനും വധവിനുമെതിരെ അപകീര്‍ത്തിപരമായ വ്യജ വാര്‍ത്ത സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഇതുവരെ 11 പേര് അറസ്റ്റിലായി. വധു ജൂബി ജോസഫിന്റെ പരാതിയില്‍ ആലക്കോട് ജോസ്ഗിരിയില്‍ കല്ലുകെട്ടാംകുഴി റോബിന് ജോസഫ് അടക്കം പതിനൊന്ന് പേരാണ് അറസ്റ്റിലായത്.
വധുവിന് വരനേക്കാള്‍ പ്രായക്കൂടുതല്‍ ഉണ്ടെന്നും സാമ്പത്തിക പ്രലോഭനമാണ് വിവാഹത്തിന് പിന്നിലെന്നുമായിരുന്നു വ്യാജ വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും തെറ്റായ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതെന്നും കാട്ടി വരന് അനൂപ് പി സെബാസ്റ്റിയനും വധു ജുബി ജോസഫും നേരിട്ട് രംഗത്ത് വന്നു. ഇതിന് പിന്നാലെ അമിത മാനസികസമ്മര്‍ദ്ദം താങ്ങാന്‍ വയ്യാതെ ദമ്പതികള്‍ ആശുപത്രിയിലുമായി. ഇതിനെ തുടര്‍ന്നാണ് പൊലീസ് കേസില്‍ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചത്. വിവിധ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്മാരാണ് അറസ്റ്റിലായത്.
Post Your Comments