ചാലക്കുടി: റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ് പാര്‍ക്കിങ് കേന്ദ്രങ്ങളില്‍നിന്ന് ബൈക്ക് മോഷ്ടിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. കോതമംഗലം കറുകടം പുതുവേല്‍ പുത്തന്‍വീട്ടില്‍ അനന്തു (20), പായിപ്ര മാന്നാറി ചൂരച്ചിറവീട്ടില്‍ വിഷ്ണുദേവ് (20) എന്നിവരാണ് കോതമംഗലത്തുനിന്ന് പിടിയിലായത്.ചാലക്കുടി ഡിവൈ.എസ്.പി. കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.</p>
രണ്ടരമാസം മുമ്പ് പുതുക്കാട് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിന് മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന വരന്തരപ്പിള്ളി കാളക്കല്ല് സ്വദേശിയുടെ ബൈക്ക് മോഷണം പോയിരുന്നു. പോലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം തുടരുകയായിരുന്നു. അന്വേഷണത്തിനിടയില്‍ മൂവാറ്റുപുഴ സ്വദേശി ഷാഹുല്‍ (19) പിടിയിലായതോടെയാണ് സംഘത്തെപ്പറ്റി പോലീസിന് വിവരം ലഭിക്കുന്നത്. ഷാഹുലിനെ വിശദമായി ചോദ്യംചെയ്തതോടെയാണ് അനന്തുവിന്റെ നേതൃത്വത്തിലാണ് മോഷണം നടത്തുന്നതെന്ന വിവരം ലഭിച്ചത്.
ഷാഹുല്‍ മറ്റൊരു കേസില്‍ അങ്കമാലി പോലീസിന്റെ പിടിയിലാണ്. കോതമംഗലം ബസ്സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് അനന്തുവിനെയും വിഷ്ണുദേവിനെയും പിടികൂടിയത്. തുടര്‍ന്ന് പുതുക്കാട് എത്തിച്ച് വിശദമായ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മറ്റിടങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടത്തിയതായി സംഘം സമ്മതിച്ചു. മോഷണത്തിലൂടെ കിട്ടുന്ന പണമുപയോഗിച്ച് ഗോവയിലും ബെംഗളൂരുവിലും സ്ഥിരമായി വിനോദയാത്ര പോവുമായിരുന്നു. സംഘം ബെംഗളൂരുവിലെ വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ പണം തീര്‍ന്നു. തുടര്‍ന്ന് പുതുക്കാട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനടുത്തെ പാര്‍ക്കിങ് കേന്ദ്രത്തില്‍ ഇറങ്ങി ബൈക്ക് എടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് അനന്തു ബൈക്കിനരികിലെത്തി പൂട്ടഴിച്ച് ബൈക്കെടുത്ത് കടന്നുകളഞ്ഞു. മുന്‍കൂട്ടി തീരുമാനിച്ചപോലെ മൂവാറ്റുപുഴയിലെത്തി സംഘം ബൈക്ക് വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതായതോടെ അവിടെ വെച്ചു പോയി. തുടര്‍ന്ന് മൂവാറ്റുപുഴയിലെ മറ്റൊരു ഏജന്റിനോട് വിലപറഞ്ഞുറപ്പിച്ച് വാഹനം വില്‍പ്പന നടത്താനൊരുങ്ങവേയാണ് പിടിയിലാവുന്നത്.
Post Your Comments