Latest News

തൊഴിലില്ലായ്മ വേതനം ആളുകളെ മടിയന്മാരാക്കുന്നതായി പഠനം

തൊഴിലില്ലാത്ത ആളുകളുടെ ക്ഷേമത്തിനായി പണം നല്‍കുന്നത് ആളുകളെ കൂടുതല്‍ മടിയന്മാരാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഫിന്‍ലാന്‍ഡില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിയിച്ചത്. തൊഴില്‍ രഹിതര്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരമുണ്ടാക്കാന്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പ്രത്യേകിച്ച് യാതൊരു മാറ്റവും അവരില്‍ വരുത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. 25-58 വയസ് വരെ പ്രായമുള്ള 2000 ആളുകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണം.

പ്രതിമാസം 560 യൂറോ വീതം മുടക്കി നോര്‍ഡിക് സോഷ്യല്‍ വെല്‍ഫെയര്‍ ചാമ്പ്യനാണ് ഈ പഠനം നടത്തിയത്. യന്ത്രവത്കരണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടല്‍ ഭീഷണി നേരിടുന്നവര്‍ക്കുള്ള സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ പദ്ധതി ആരംഭിച്ചത്.

ഓട്ടോമേഷന്‍ വന്നതിനെ തുടര്‍ന്ന് മുമ്പ് വലിയ ജോലികള്‍ ചെയ്തിരുന്ന പല ആളുകള്‍ക്കും തൊഴില്‍ നഷ്ടമായിരുന്നു. ഇതില്‍ ചിലര്‍ പാര്‍ട്ട് ടൈം ജോലികളും മറ്റുള്ളവര്‍ താത്കാലിക ജോലികളും ചെയ്താണ് ജീവിക്കുന്നത്. ഇത്തരം ജോലി ചെയ്ത് ജീവിക്കുന്ന ആളുകളെക്കാള്‍ പണം ചിലവാക്കുന്നത് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരാണെന്നാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ എജന്‍സിയായ കെല പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

സാധാരണ ജോലികള്‍ മറ്റും ചെയ്ത പണം കണ്ടെത്തുന്ന ആളുകള്‍ക്ക് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന വിഭഗത്തില്‍പ്പെട്ടവരെക്കാള്‍ വരുമാനം കുറവാണെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിരീക്ഷണം. അതേസമയം, ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെ ആരോഗ്യസ്ഥിതി മറ്റുള്ളവരെക്കാള്‍ മോശമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button