Saudi ArabiaNewsGulf

ലെവി ഇളവിനായുള്ള അപേക്ഷകള്‍ സൗദിയില്‍ അടുത്താഴ്ച നല്‍കാം

 

റിയാദ്: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വ്യാപാര സാധ്യതകള്‍ തുറന്നു നല്‍കുന്നതിനായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ലെവി ഇളവിനുള്ള അപേക്ഷകള്‍ ഈ മാസം 19 മുതല്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ വഴിയായിരിക്കും അപേക്ഷകള്‍ സ്വീകരിക്കുക. ഇതിനായി തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള ‘തഹ്ഫീസ് ‘ വെബ്സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ വഴി അപേക്ഷ, സ്ഥാപനത്തിന്റെ കൊമേഴ്സ്യല്‍ രജിസ്‌ട്രേഷന്‍ കാലാവധിയുള്ളതായിരിക്കുക, സ്ഥാപനം നിതാഖാത്തില്‍ പ്ലാറ്റിനം, പച്ച ഗണത്തിലായിരിക്കുക, മഞ്ഞ, ചുവപ്പ് ഗണത്തിലാണെങ്കില്‍ സ്വദേശികളെ നിയമിച്ച് പച്ചയിലേക്ക് ഉയരുക, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുക എന്നിവയാണ് നിബന്ധനകള്‍. അപേക്ഷകള്‍ നല്‍കി കഴിഞ്ഞാല്‍ സ്ഥാപനങ്ങളുടെ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് സ്ഥിരീകരണ സന്ദേശം ലഭിക്കും.

സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പ്ലാറ്റിനം, പച്ച കാറ്റഗറികളിലുള്ള 3,16,000 സ്ഥാപനങ്ങള്‍ക്ക് ഉടന്‍ ലെവി ഇളവ് ലഭിക്കും. മഞ്ഞ, ചുവപ്പ് കാറ്റഗറികളില്‍ 48,000 സ്ഥാപനങ്ങളുണ്ട്. ഇവയും സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയാല്‍ മൂന്നര ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവിന്റെ ആനുകൂല്യം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button