വിതുര: പോക്‌സോ കേസിലെ പ്രതിയും ഇമാമുമായ ഷഫീഖ് അല്‍ ഖാസിമിയ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. ഇദ്ദേഹം ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. ഇമാമിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. അതേസമയം ഇമാമിന്റെ ഇന്മ നാടായ ഈരാറ്റു പേട്ടയിലെ വീട്ടിലംു ബന്ധുക്കളുടെ വീട്ടിലും പോലീസ് പരിശോധന ആരംഭിച്ചു. ഇമാം മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായാണ് വിവരം. ഇമാമിനോട് കീഴടങ്ങളമെന്ന് അദ്ദേഹത്തിന്റെ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ഇമാമിനെതിരെ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. വിതുര പോലീസാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പോപ്പുലര്‍ ഫണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമാണ് ഷഫീഖ് അല്‍ ഖാസിമി. പതിനഞ്ചുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വനത്തിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പ്രമുഖ മുസ്ലിം മതപണ്ഡിതന്‍ ഷഫീഖ് അല്‍ കാസിമിയെ പള്ളിയില്‍ നിന്നും പണ്ഡിതസഭയില്‍ നിന്നും പുറത്താക്കിയിരുന്നു. തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്തത്. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യറാകാത്തതിനാല്‍ പള്ളിയുടെ പ്രസിഡന്റ പരാതിയിലാണ് കേസെടുത്തത്.ഇമാംസ് കൗണ്‍സില്‍ നിന്നും ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ ഇവിടെ വച്ച് ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെതിനെ തുടര്‍ന്ന് താഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവച്ചു. എന്നാല്‍ ഇയാള്‍ വിദ്യാര്‍ത്ഥിനിയുമായി രക്ഷപെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെതുടര്‍ന്നാണ് ഇയാളെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തത്.
Post Your Comments