ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ച് സ്‌കൂള്‍ കുട്ടികളോടൊപ്പം സമയം പങ്കിടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. പരിപാടിയില്‍ പങ്കെടുത്ത ശേഷം കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രധാനമന്ത്രി നേരിട്ടെത്തിയതോടെ ചിത്രങ്ങള്‍ എല്ലാവരും ഏറ്റെടുത്തു. ഉത്തര്‍ പ്രദേശിലെ വൃന്ദാവനില്‍ മോദി പങ്കെടുത്ത ചടങ്ങിലെ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
3 billion meals is a remarkable feat!
Happy to have joined the programme organised by the Akshaya Patra Foundation and interact with these wonderful youngsters. pic.twitter.com/Elcy7pNBgB
— Narendra Modi (@narendramodi) February 11, 2019
ഓരോ കുട്ടികള്‍ക്കും ഭക്ഷണം വിളമ്പി കൊടുത്തു ശേഷം കഴിക്കാനായി കസേരയില്‍ നിരന്നിരുന്ന കുട്ടികളുടെ അടുത്ത് വന്ന് പ്രധാനമന്ത്രി കുശലാന്വേഷണം നടത്തി. ഓരോ കുട്ടികളോടും സംസാരിക്കാനും മോദി സമയം കണ്ടെത്തി. ഭക്ഷണം മതിയായോ ഇനിയു വേണോ എന്നും മോദി വിദ്യാര്‍ത്ഥികളോട് തിരക്കി.
https://www.instagram.com/p/BtvDC6fFas1/?utm_source=ig_embed
സമയം 1.30 ആയി 12 മണിക്ക് തന്നെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കണമായിരുന്നു. ഞാന്‍ വൈകിയതു കൊണ്ട് നിങ്ങളുടെ ഭക്ഷണവും വൈകി, ശരിയല്ലേ- മോദി കുട്ടികളോട് ചോദിക്കുകയും വൈകിയെത്തിയതിന് ക്ഷമാപണവും നടത്തി. അതേസമയം തങ്ങള്‍ രാവിലെ ഭക്ഷണം കഴിച്ചാണ് എത്തിയതെന്നാണ് ഒരു പെണ്‍കുട്ടി മോദിക്ക് മറുപടി നല്‍കിയത്. വൈകിയെത്തിയ് സാരമില്ലെന്നും മറ്റു കുട്ടികളും പറഞ്ഞു.
Had the honour of serving food to children in Vrindavan today. pic.twitter.com/Fs7esScQZA
— Narendra Modi (@narendramodi) February 11, 2019
Post Your Comments