കോഴിക്കോട്: വനിത ഉള്‍പ്പെടെയുളള മുന്നംഗ മാവോയ്സ്റ്റ് സംഘം തുഷാരഗിരിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. ആയുധമേന്തിയായിരുന്നു ഇവര്‍ എത്തിയത്. ചക്കമൂട്ടില്‍ ബിജുവിന്റെ വീട്ടിലാണ് ഇവര്‍ എത്തിയത്. പൊലീസ് തിരയുന്ന സുന്ദരിയുടെ നേതൃത്വത്തിലുള്ളവരെന്നാണ് പ്രാഥമിക നിഗമനം.
തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനെക്കുറിച്ചും കര്‍ഷകരുടെ ഭൂമിപ്രശ്‌നം സംബന്ധിച്ചും ഇവര്‍ സംസാരിച്ചു. ഭക്ഷ്യസാധനങ്ങളുള്‍പ്പെടെ ശേഖരിച്ച്. ഒരു മണിക്കൂറിലധികം വീട്ടില്‍ ചെലവഴിച്ചാണ് സംഘം മടങ്ങിയത്. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. തണ്ടര്‍ബോള്‍ട്ടിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തുന്നതിനായി തിരച്ചിലും നടത്തി.
ഇതിന് മുമ്പ് തോക്കേന്തിയ നാലംഗ മാവോയ്സ്റ്റ് സംഘം കൊട്ടിയൂര്‍ അമ്ബയത്തോട് ടൗണില്‍ പ്രകടനം നടത്തിയിരുന്നു. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് എത്തിയവരെന്ന് കരുതുന്നവരാണ് ഇവര്‍ . നിതാ മതിലിനെതിരെ ഇവര്‍ പോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകള്‍ പതിപ്പിച്ച ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. മലയാളത്തിലാണ് മാവോയ്സ്റ്റ് സംഘം സംസാരിച്ചതായി നാട്ടുകാര്‍ പറയുന്നത്. കടയില്‍ നിന്ന് സാധനം വാങ്ങിയ ശേഷം 1,200 രൂപ കടയുടമയ്ക്ക് സംഘം നല്‍കിയാതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Post Your Comments