ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും അന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിനും പിന്നാലെ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് വേദിയൊരുക്കി അരവിന്ദ് കേജരിവാളും. പ്രതിപക്ഷ ഐക്യത്തിനായി റാലി നടത്തുവാന്‍ ഒരുങ്ങുകയാണ് ആംആദ്മി.
സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ജന്ദര്‍ മന്ദറില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പ്രതിപക്ഷ നിരയിലെ പ്രമുഖര്‍ പങ്കാളികളാവും. മമത ബാനര്‍ജിയും ചന്ദ്രബാബു നായിഡുവും റാലിയില്‍ പങ്കെടുക്കും. ഇവരോടൊപ്പം മറ്റു പാര്‍ട്ടികളിലേയും നേതാക്കളും പങ്കെടുക്കുമെന്നാണ് ആംആദ്മി നേതൃത്വം അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും റാലിയില്‍ പങ്കെടുക്കാന്‍ഡ ആംആദ്മി ക്ഷണിച്ചിട്ടുണ്ട്. അതേസമയം അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മോദിയുടെ സ്വേച്ഛാധിപത്യം അനുവദിക്കില്ലെന്ന് അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്തു.
Post Your Comments