കോഴിക്കോട് : പൂട്ടിക്കിടക്കുന്ന വീടിന്റ എയര്‍ഹോളിലൂടെ അകത്ത് കയറി മോഷണം നടത്തുന്ന കണ്ണാടി ഷാജി കഴിഞ്ഞ ദിവസം പൊലീസിന്റെ വലയിലായി. . സിനിമകളില്‍ കണ്ടിട്ടുള്ള ഈ രംഗം കുപ്രസിദ്ധമോഷ്ടാവ് കണ്ണാടി ഷാജിയുടെ സ്ഥിരം ശൈലിയാണ്. കഴിഞ്ഞദിവസം കോഴിക്കോട് കസബ പൊലീസിന്റെ പിടിയിലായ ഷാജി തെളിവെടുപ്പിനിടെ പൊലീസിന് മുന്നില്‍ അതെല്ലാം തുറന്നു പറയുകയും മോഷണരീതി പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു.
വായു കടക്കാനുള്ള വിടവ്, മുകളിലത്തെ നിലകളില്‍ തുറന്നിട്ടിരിക്കുന്ന ഏതെങ്കിലുമൊരു ജനല്‍പ്പാളി അങ്ങനെയുള്ള വഴികളിലൂടെ മറ്റാരെയും അതിശയിപ്പിക്കുന്ന തരത്തിലായിരിക്കും കണ്ണാടിക്കല്‍ ഷാജി കവര്‍ച്ചയ്‌ക്കെത്തുക.
സ്‌പൈഡര്‍മാന് സമാനമായി എത്ര ഉയരത്തിലേക്കും ഷാജി കയറും. പകല്‍സമയത്തെത്തി നോക്കി മടങ്ങിയാല്‍ രാത്രിയില്‍ അവിടെ കയറി കവര്‍ച്ച നടത്തുന്നതാണ് ഹരം. എട്ടംഗ ബൈക്ക് കവര്‍ച്ചാസംഘത്തിലെ പ്രധാനിയെന്ന നിലയിലാണ് കഴിഞ്ഞദിവസം ഷാജി കസബ പൊലീസിന്റെ പിടിയിലായത്.
വീടുകളിലെ കവര്‍ച്ചയ്ക്കുള്‍പ്പെടെ നിരവധി കേസുകളില്‍ നേരത്തെ ഷാജി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. എത്ര പണം കട്ടെടുത്താലും ഒന്നുമില്ലാത്തയാളെപ്പോലെ ലളിതമായി നടക്കുന്നതാണ് ഷാജിയുടെ രീതി. നല്ലളം, പന്നിയങ്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ച് വീടുകളില്‍ നിന്ന് ഷാജി പലതും കവര്‍ന്നതായി തെളിഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ തുടരുന്നതിനാല്‍ വരുംദിവസങ്ങളിലും കണ്ണാടിയുടെ പുതിയ തട്ടിപ്പ് രീതികള്‍ പുറത്തുവരുമെന്നാണ് സൂചന.
Post Your Comments