കൊച്ചി: അവയവ ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘ജലസ്പര്‍ശം കൊതിക്കുന്ന വേരുകള്‍”എന്ന സന്ദേശചിത്രത്തിന്റെ ചിത്രീകരണത്തിന് ചേര്‍ത്തലയില്‍ തുടക്കമായി. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് കെ മാത്യുവിന്റെ സന്ദേശ ചലച്ചിത്ര നിര്‍മാണ കമ്പനിയായ വേള്‍ഡ് മദര്‍ വിഷന്റേയും കംഗാരു വിഷന്റേയും ബാനറിലാണ് ‘ജലസ്പര്‍ശം കൊതിക്കുന്ന വേരുകള്‍’ എന്ന സന്ദേശചിത്രം നിര്‍മിക്കുന്നത്.
ചേര്‍ത്തലയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ പൂജ ഇ എസ് ബിജിമോള്‍ എംഎല്‍എ നിര്‍വഹിച്ചു. എ എം ആരിഫ് എംഎല്‍എ സ്വിച്ച് ഓണ്‍ ചെയ്ത് ചിത്രീകരണത്തിന് തുടക്കമിട്ടു. ചേര്‍ത്തലയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്നത് ജോയ് കെ മാത്യുവാണ്. വേള്‍ഡ് മദര്‍ വിഷന്റെ 21ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് ചിത്രം നിര്‍മിക്കുന്നത്.
Post Your Comments