പ്രകൃതിദത്തമായ മികച്ച ഔഷധങ്ങളില്‍ ഒന്നാണ് കരിക്കിന്‍ വെള്ളം. ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും എല്ലാം അടങ്ങിയ ഈ വെള്ളം പല രോഗങ്ങളും വേഗത്തില്‍ ഭേദമാക്കാനും പല രോഗങ്ങളും ഒഴിവാക്കാനും ഡോക്ടര്‍മാര്‍ വരെ നിര്‍ദ്ദേശിക്കുന്ന ഒന്നാണ്. കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് സഹായിക്കും. തൊലിയുടെ തിളക്കം വര്‍ധിക്കുന്നതു മുതല്‍ ആന്തരികാവയവങ്ങളുടെ ശുദ്ധീകരണം വരെ കരിക്കിന്‍വെള്ളത്തിന്റെ ഉപയോഗത്തിലൂടെ സാധ്യമാകും.
ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും ധാരാളമടങ്ങിയ കരിക്കിന്‍ വെള്ളത്തിന് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഏറെയുണ്ട്്. നിയാസിന്‍, ഫിറിഡോക്‌സിന്‍, റിബോഫ്‌ളബിന്‍ എന്നീ ഘടകങ്ങളും കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകാംശങ്ങള്‍ വേഗം ആഗിരണം ചെയ്യാനുള്ള കഴിവും ഈ പാനീയത്തിന് ഉണ്ട്.
ചര്‍മ്മത്തിന് യൗവനവും സൗന്ദര്യവും സമ്മാനിക്കുന്ന കരിക്കിന്‍ വെള്ളം ആന്തരികാവയവങ്ങളുടെ ശുദ്ധീകരണം ഉറപ്പ് വരുത്തുന്നു. ഇതിലുള്ള ഇലക്ട്രോലൈറ്റുകള്‍ മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും പ്രതിരോധിച്ച് മാനസികോവന്മേഷം പ്രദാനം ചെയ്യുന്നു. തൈറോയ്ഡ് ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിച്ച് അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു. മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കരിക്കിന്‍ വെള്ളത്തിന് കഴിയും. വൃക്കയില്‍ രൂപപ്പെടുന്ന കല്ലുകളെ ഇല്ലാതാക്കാനും ബ്ലാഡറുകളെ ശുദ്ധീകരിക്കാനും ഇതിന് ശേഷിയുണ്ട്. ഗര്‍ഭിണികള്‍ക്ക് പ്രതിരോധശക്തി ലഭിക്കാന്‍ ദിവസവും കരിക്കിന്‍ വെള്ളം കുടിച്ചാല്‍ മതി. കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ക്ക് ശരീരഭാരം കുറയ്ക്കാനുള്ള ശേഷിയുമുണ്ട്.
Post Your Comments