ഈരാറ്റുപേട്ട: അമ്മയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.. ഈരാറ്റുപേട്ട സ്വദേശിയായ നവാസ് ആണ് പിടിയിലായത്. 21 വയസുകാരിയായ യുവതിയാണ് പീഡനത്തിനിരയായത്.
പ്രതിയുടെ വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഈ യുവതിയുടെ ചിത്രങ്ങളും ഇയാള്‍ പകര്‍ത്തി. നവാസ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.2018 ഡിസംബര്‍ അവസാന ആഴ്ചയിലും ഈ വര്‍ഷം ആദ്യവും രണ്ട് തവണയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
അമ്മയുടെ നഗ്നഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. നവാസിന്റെ പേരില്‍ ഈരാറ്റുപേട്ട സ്റ്റേഷനില്‍ കഞ്ചാവ് കേസടക്കം നിലവിലുള്ളതായി പോലീസ് പറഞ്ഞു.
Post Your Comments