തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. പുറത്തു വന്ന പട്ടികയില്‍ ഒരോ മണ്ഡലത്തിലും മൂന്നു പേരുകളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് കുമ്മനവും സുരേഷ്ഗോപിയും, ആറ്റിങ്ങലില്‍ പി കെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനുമാണ് പട്ടികയിലുള്ളത്. തൃശൂരില്‍ കെ സുരേന്ദ്രനും എ എന്‍ രാധാകൃഷ്ണനുമാണ് പട്ടികയിലുള്ളത്. അതേസമയം പത്തനംതിട്ടയില്‍ എംടി രമേശിന്റെ പേരാണ് പട്ടികയിലുള്ളത്.
സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പ്രൊപ്പോസല്‍ കേന്ദ്രത്തിന് കൈമാറി. അതേസമയം പി പി മുകുന്ദന് തിരുവനന്തപുരത്ത് മത്സരിക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം വിശദമാക്കി. ഘടക കക്ഷികളുമായി ഏകദേശ ധാരണയായെന്നും ബിഡിജെഎസുമായി സീറ്റു തര്‍ക്കം പരിഹരിച്ചെന്നും് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
Post Your Comments