Latest NewsKeralaIndiaEntertainment

സിനിമ താരം ജയശ്രീ ശിവദാസിന് വാഹനാപകടത്തിൽ പരിക്കേറ്റു

മൂന്നാര്‍: ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് മൂന്നാറില്‍ വാഹനാപകടത്തിൽ പരിക്ക്. മൂന്നാര്‍-മാട്ടുപ്പെട്ടി റോഡില്‍ കെഎഫ്ഡിസി ഉദ്യാനത്തിനു സമീപം ഞായറാഴ്ചയായിരുന്നു അപകടം. കാറിലേക്കു കയറാന്‍ ശ്രമിക്കുമ്പോള്‍ പിന്നില്‍ നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

പരുക്കേറ്റ ജയശ്രീ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു. ബ്ലസി സംവിധാനം ചെയ്ത ഭ്രമരം സിനിമയിലെ അണ്ണാറക്കണ്ണാ വാ എന്ന പാട്ട് സീനിലെ കൊച്ചു മിടുക്കിയായി എത്തിയ ജയശ്രീ പഠനത്തിലും വളരെ മിടുക്കിയാണ്. താരത്തിന് പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്ക് ലഭിച്ചിരുന്നു.

സിനിമ മേഖലയില്‍ സജീവമായി നില്‍ക്കവെയാണ് പരീക്ഷയില്‍ മികവ് കാണിച്ച്‌ അന്ന് താരം ശ്രദ്ധിക്കപ്പെട്ടത്. 1948 കാലം പറഞ്ഞത്, നിത്യഹരിത നായകന്‍ എന്നീ സിനിമകളില്‍ നായികയായും ആക്‌ഷന്‍ ഹീറോ ബിജു ഉള്‍പ്പെടെ ഇരുപതോളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളിലും ജയശ്രീ അഭിനയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button