KeralaLatest NewsIndia

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ കുറ്റം നിലനില്‍ക്കുമെന്ന് കോടതി; ലിബി സെബാസ്റ്റ്യന്‍ അറസ്റ്റിലായേക്കും

മുന്‍കൂര്‍ ജാമ്യം നല്കിയാല്‍ പ്രതി സാക്ഷിയെ സ്വാധീനിക്കാനിടയുണ്ടെന്നും കോടതി വിലയിരുത്തി.

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ടു ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്ന കേസ് നേരിടുന്ന ലിബി സെബാസ്റ്റ്യന്‍ അറസ്റ്റിലായേക്കും. ലിബി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് ഇത്. മതസ്പര്‍ധ വളര്‍ത്തുക, വ്യക്തിയുടെ മതവികാരം വ്രണപ്പെടുത്തുക, സാമൂഹ്യ മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്ന സന്ദേശം പ്രചരിക്കുക എന്നീ കുറ്റങ്ങള്‍ കേസില്‍ സെന്‍ട്രല്‍ പൊലീസ് ചുമത്തിയിരുന്നു.

മുന്‍കൂര്‍ ജാമ്യം നല്കിയാല്‍ പ്രതി സാക്ഷിയെ സ്വാധീനിക്കാനിടയുണ്ടെന്നും കോടതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ ലിബിയും അറസ്റ്റിലാകാനാണ് സാധ്യത. 2018 ഒക്ടോബര്‍ 15നും ഡിസംബര്‍ 18 നുമാണ് ഇവര്‍ പോസ്റ്റ് ഇട്ടത്. മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും കുറ്റം ഗൗരവമേറിയതാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

അവിശ്വാസിയും, ആക്ടിവിസ്റ്റുമാണന്ന് പ്രഖ്യാപിച്ചു കൊണ്ട് അയ്യപ്പഭക്തരുടെ ആചാര അനുഷ്ഠാന വിശ്വാസങ്ങളെ ബോധപൂര്‍വ്വം ഹനിക്കുക, മതനിന്ദ, ഹിന്ദു മതവികാരം വൃണപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടും, കരുതലോടും കൂടി ശബരിമലയില്‍ ആദ്യമായി ആചാര ലംഘനത്തിനെത്തിയ യുവതിയാണ് ചേര്‍ത്തല സ്വദേശിനി ലിബി. അതിനിടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഇവര്‍ ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button