KeralaNews

അബുദാബി നാഷണല്‍ ഓയില്‍ കമ്പനി കൊച്ചി പെട്രോ കെമിക്കല്‍ കോംപ്ലക്സില്‍ നിക്ഷേപം നടത്തും

 

അബുദാബി: കൊച്ചി പെട്രോ കെമിക്കല്‍ കോംപ്ലക്സില്‍ യുഎഇയുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക് ) നിക്ഷേപം നടത്തും. അബുദാബിയിലെ അഡ്നോക് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ ഊര്‍ജ്ജ സഹമന്ത്രിയും അഡ്‌നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബറുമായി നടത്തിയ ചര്‍ച്ചയിലാണ് കേരളത്തില്‍ നിക്ഷേപം നടത്താനുള്ള താല്‍പര്യം അറിയിച്ചത്. ഇതിനായി ജോയിന്റ് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനും ധാരണയായി. മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നിക്ഷേപസാധ്യതകളെക്കുറിച്ച് സമിതി പഠനം നടത്തും. ഇതിനുശേഷം ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബറിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി, യൂസഫ് അലി എം എ, അഡ്‌നോക് ആക്ടിങ് സിഇഒ മുഹമ്മദ് അല്‍ അര്‍യാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button