Latest NewsInternational

കാമുകി ബീജം മോഷ്ടിച്ചെന്ന് യുവാവിന്റെ പരാതി; സംഭവം ഇങ്ങനെ

ന്യൂയോര്‍ക്ക്: കാമുകി തന്റെ ബീജം മോഷ്ടിച്ചെന്ന പരാതിയുമായി യുവാവ്. കോണ്ടം ഉപയോഗിച്ച്‌ കാമുകിയുമായി ലൈംഗിംക ബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് താന്‍ ബാത്ത് റൂമില്‍ പോയ തക്കത്തിന് കോണ്ടത്തിലെ തന്റെ ബീജം കാമുകി മോഷ്ടിച്ചു കൈക്കലാക്കിയെന്നാണ് യുവാവിന്റെ ആരോപണം.  ഈ കാമുകിക്കെതിരെ നിയമനടപടിയെടുക്കാന്‍ സഹായം തേടി റെഡിറ്റിലൂടെയാണ് ഈ യുവാവ് രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ബീജം കാമുകി അവളുടെ യോനിയിലേക്ക് ഒഴിക്കുന്നതാണ് താന്‍ കണ്ടതെന്നാണ് യുവാവ് പറയുന്നു. താനറിയാതെ തന്നില്‍ നിന്നും ഗര്‍ഭം ധരിക്കാനാണ് കാമുകി ഇതിലൂടെ ഗൂഢ പദ്ധതിയിട്ടിരിക്കുന്നതെന്നും ഈ ചെറുപ്പക്കാരന്‍ ആരോപിക്കുന്നു. യുവതി ചെയ്തത് നിയമപരമായ പ്രവൃത്തിയാണോ എന്നാണ് റെഡിറ്റ് യൂസര്‍മാരോട് ഈ യുവാവ് പരിഭ്രാന്തിയോടെ ചോദിച്ചിരിക്കുന്നത്. യുവതി ചെയ്തിരിക്കുന്നത് തെറ്റാണെങ്കിലും അമേരിക്കയിലെ നിയമമനുസരിച്ച്‌ യുവതിയെ ശിക്ഷിക്കാന്‍ സാധിക്കില്ല. ലൈംഗിക ബന്ധത്തിനിടെ മനഃപൂര്‍വമല്ലെങ്കില്‍ പോലും ബീജം യോനിയിലേക്ക് എത്തുന്നതിനെ ഒരു ‘ഗിഫ്റ്റ്’ ആയിട്ടാണ് യുഎസിലെ നിയമ സംവിധാനം പരിഗണിക്കുന്നത് എന്നതാണ് വാസ്തവം. ഏറ്റവും പുതിയ സംഭവത്തില്‍ ന്യൂയോര്‍ക്കിലെ യുവാവ് റെഡിറ്റില്‍ ഇട്ട പോസ്റ്റിന് 12,500 അപ്വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.നിരവധി പേര്‍ യുവതിയുടെ പ്രവൃത്തിയെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button