സന്നിധാനം: ശബരിമല നട തുറന്നു. കുംഭമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറന്നത്. വലിയ ഭക്തജന തിരക്ക് സന്നിധാനത്തില്ലെങ്കിലും കനത്ത സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്. സ്ത്രീപ്രവേശന വിധിക്ക് ശേഷം മാസപൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോഴെല്ലാം ശക്തമായ സുരക്ഷ പോലീസ് ഒരുക്കിയിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചിനു മഹാഗണപതിഹോമത്തോടെ പതിവു പൂജകള്‍ ആരംഭിക്കും. 17നു രാത്രിയാണ് നട അടയ്ക്കുന്നത്.
കുംഭമാസ പൂജകള്‍ക്കായി നട തുറക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. സുരക്ഷ ശക്തമാക്കിയതിന്‍റെ ഭാഗമായി നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്ത് 700 അംഗ പോലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പന്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഓരോ എസ്പിമാരും അവരോടൊപ്പം രണ്ട് ഡിവൈഎസ്പിമാര്‍ വീതവും ചുമതലയേറ്റിട്ടുണ്ട്.
Post Your Comments