എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് പേരാണ് പ്രിയങ്കയെ ഫോളോ ചെയ്തത്. അതേസമയം ഒരു ട്വീറ്റ് പോലുമിടാതെ പ്രിയങ്കയുടെ അക്കൗണ്ട് വേരിഫൈഡ് ചെയ്ത നടപടിക്കെതിരെ വിമർശനവും ട്രോളും ഉയരുന്നുണ്ട്. വെരിഫിക്കേഷന്‍ നല്‍കിയതും 10000ല്‍ അധികം പിന്തുടരുന്നവരെ കിട്ടിയതും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം പോലെയാണെന്നാണ് വിമര്‍ശകർ പരിഹസിക്കുന്നത്. എന്നാൽ സെലിബ്രിറ്റികള്‍ക്ക് നേരത്തെ വെരിഫിക്കേഷന്‍ നല്‍കുന്ന രീതി ട്വിറ്ററിനുണ്ട് എന്നാണ് കമ്പനി ഔദ്യോഗികമായി നൽകുന്ന വിശദീകരണം. നിലവിൽ ഒന്നരലക്ഷം ഫോളോവേഴ്സാണ് പ്രിയങ്കക്ക്. ഏഴ് പേരെയാണ് പ്രിയങ്ക ഫോളോ ചെയ്യുന്നത്.
Post Your Comments