ഡര്ബന്: പിറന്നപടി അഴുക്കുചാലിൽ എറിയപ്പെട്ട നവജാതശിശുവിനെ രക്ഷപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലെ തുറമുഖ നഗരമായ ഡര്‍ബനിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാവിലെ ഡര്‍ബനിലെ ന്യൂലന്‍ഡ് ഈസ്റ്റില്‍ വഴിപോക്കരിലൊരാള്‍ പെണ് കുഞ്ഞിന്റെ കരച്ചില് കേട്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മഴ വെള്ളം ഒഴുകിപ്പോകാനുള്ള ചെറിയ ഓടിയില്നിന്നാണ് കുഞ്ഞിനെ അധികൃതർ രക്ഷിച്ചത്.
അഴുക്കു വെള്ളം കടന്നുപോകുന്ന പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു കുഞ്ഞ്. അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് പൈപ്പ് മുറിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്ങനെയാണ് കുട്ടി അഴുക്കുചാലില്‍ എത്തപ്പെട്ടതെന്നു സംബന്ധിച്ച് വിവരമില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments