KeralaLatest NewsIndia

മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

കണ്ണൂര്‍: മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു. വളപട്ടണത്തിനു സമീപം വെച്ചു ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കണ്ണൂരില്‍ മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ചിത്രീകരണം കഴിഞ്ഞു രാത്രി 12 മണിയോടെ വീട്ടിലേക്ക് മടങ്ങിയതായിരുന്നു പ്രതീഷ്.

വളപട്ടണം പാലം കഴിഞ്ഞു അപകടത്തില്‍പ്പെട്ട പ്രതീഷിനെ വഴിയരികില്‍ കണ്ടെത്തിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹേഷ്‌മയാണ് ഭാര്യ. പരേതനായ നാരായണന്‍റെയും നാരായണി മണിയന്പാറയുടെയും മകനാണ്. സഹോദരങ്ങള്‍; അഭിലാഷ്, നിധീഷ്.സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button