തിരുവനന്തപുരം• സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ വ്യാഴാഴ്ച (14-ന്) നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 111 പേര്‍ ജനവിധി തേടും.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 22 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, കൊല്ലം ജില്ലയില്‍ ഒന്നും, മലപ്പുറത്തെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെയും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂര്‍ ജില്ലയിലെ ഒന്നും നഗരസഭ വാര്‍ഡുകളിലെയും എറണാകുളം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലെയും ഉപതിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5-ന് അവസാനിക്കും. വോട്ടെണ്ണല്‍ 15-ന് രാവിലെ 10-ന് നടക്കും.
വോട്ട് ചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോപതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പിന് ആറു മാസത്തിന് മുമ്പ് നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.
തിരുവനന്തപുരം ജില്ലയില്‍ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം (3), ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞി(3), കൊല്ലം ജില്ലയില്‍ ചിറ്റുമല ബ്ലോക്ക്പഞ്ചായത്തിലെ പെരുമണ്‍(3), പത്തനംതിട്ട ജില്ലയില്‍ റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശേരിമല പടിഞ്ഞാറ്(3), ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി(4), കായംകുളം മുനിസിപ്പാലിറ്റിയിലെ എരുവ(4), കൈനകരി ഗ്രാമ പഞ്ചായത്തിലെ ഭജനമഠം(3), കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം(3), കോട്ടയം ജില്ലയില്‍ നീണ്ടണ്‍ൂര്‍ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റാഫീസ്(4), എറണാകുളം ജില്ലയില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത(4), ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ ചേലാമറ്റം(3), കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി(3), കുന്നുകര ഗ്രാമപഞ്ചായത്തിലെ കുന്നുകര ഈസ്റ്റ്(3), തൃശൂര്‍ ജില്ലയില്‍ ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ കോലോത്തുംകടവ്(3), അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വിളക്കുമാടം(4), പാലക്കാട് ജില്ലയില്‍ പാലക്കാട് മുനിസിപ്പാലിറ്റിയിലെ കല്‍പ്പാത്തി(7), തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ കറുകപുത്തൂര്‍(6), അഗളി ഗ്രാമപഞ്ചായത്തിലെ പാക്കുളം(3), നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ ലില്ലി(3), മലപ്പുറം ജില്ലയില്‍ കാവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഇളയൂര്‍(8), വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി(3), തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂര്‍(3), കോഴിക്കോട് ജില്ലയില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ പുതിയോട്ടും കണ്‍ണ്ടി(6), പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയില്‍(5), താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം(4), കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നരയംകുളം(3), വയനാട് ജില്ലയില്‍ നെന്മേനി ഗ്രാമപഞ്ചായത്തിലെ മംഗലം(3), കണ്ണൂര്‍ ജില്ലയില്‍ കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ എളമ്പാറ(3), ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ കാവുമ്പായി(2), കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ വെള്ളാംഞ്ചിറ(2) എന്നീ വാര്‍ഡുകളിലായിട്ടാണ് 111 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്.
Post Your Comments