മസ്‌കറ്റ് : ഒമാനിൽ ശക്തമായ മഴ പെയ്തു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടർന്നു ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലായിരുന്നു മഴ ലഭിച്ചത്. ഖസബ്, മദ്ഹ, ബുറൈമി തുടങ്ങിയ സ്ഥലങ്ങളിൽ ചൊവ്വാഴ്ച ശക്തമായ മഴ പെയ്തിറങ്ങി. മുസന്ദം ഗവര്‍ണറേറ്റിലെ ഗ്രാമപ്രദേശങ്ങളിലും മഴ പെയ്തു. മൂടിക്കെട്ടിയ അന്തരീക്ഷത്തിലായിരുന്നു ദോഫാര്‍ ഗവര്‍ണറേറ്റ്.
മുസന്ദം, ബുറൈമി ഗവര്‍ണറേറ്റുകളിലെ റോഡുകളില്‍ വെളളം കയറിയതിനാൽ പല സ്ഥലങ്ങളിലും ഗതാഗത തടസപ്പെട്ടു. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം രാജ്യത്തിന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
മഴയും മഴക്കാറും കനത്തകാറ്റും നിറഞ്ഞ അന്തരീക്ഷമായതിനാൽ തണുപ്പ് കൂടുന്നു. രാജ്യത്ത് ഒരാഴ്ചയായി തണുത്ത കാലാവസ്ഥയാണ്. വൈകിട്ട് മുതല്‍ പുലര്‍ച്ചെ വരെ തണുത്ത കാറ്റ് വീശുന്നു. ഉച്ച സമയത്തും നേരിയ കാറ്റ് വീശുന്നു എന്നാണ് റിപ്പോർട്ട്.
Post Your Comments