Latest NewsIndiaSports

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് ക്രൂര മർദ്ദനം

ന്യൂ ഡൽഹി : അണ്ടര്‍ 23 ടീമിലേക്ക് തിരഞ്ഞെടുത്തില്ലെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരിയെ ക്രൂരമായി മര്‍ദ്ദിച്ചു. അനുജ് ദേധ എന്ന കളിക്കാര​​ന്‍റെ നേതൃത്വത്തിലായിരുന്നു മർദ്ദനം.ഡല്‍ഹിയുടെ പ്രാദേശിക മത്സരം മറ്റു സെലക്ടര്‍മാര്‍ക്കൊപ്പമിരുന്ന് കാണുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.

ഇരുമ്പ് വടിയും ഹോക്കി സ്റ്റിക്കും ഉപയോഗിച്ചായിരുന്നു മര്‍ദനം. തലയ്ക്കും കാലിലും പരിക്കേറ്റ ഭണ്ഡാരിയെ സന്ത് പരമാനന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അനുജിനെയും സഹോദരന്‍ നരേഷിനെയും അറസ്റ്റ് ചെയ്തു. അതേസമയം മുൻ താരത്തിനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ്​ താരങ്ങള്‍ രംഗത്തെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button