ന്യൂഡല്‍ഹി: ഡല്‍ഹി കരോള്‍ബാഗിലെ അര്‍പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാരിന്റെ ഇന്നു നടത്താനിരുന്ന നാലാം വാര്‍ഷിക ആഘോഷങ്ങള്‍ റദ്ദാക്കി. സംഭവത്തിൽ ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കെട്ടിടങ്ങള്‍ക്ക് പരമാവധി നാല് നിലകള്‍ മാത്രമേ പാടുള്ളുവെന്ന് ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജെയ്ന്‍ പറയുകയുണ്ടായി. അപകടം നടന്ന കെട്ടിടത്തിന് ആറ് നിലകളാണ് ഉണ്ടായിരുന്നത്. യമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് കെട്ടിടങ്ങള്‍ക്കു നേരെയും നടപടിയുണ്ടാകുമെന്ന് സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. ഹോട്ടലിന്റെ മുകളിലത്തെ നിലയില്‍ നിന്നായിരുന്നു തീ പടര്‍ന്നത്. വിഷ പുക ശ്വസിച്ച് ശ്വാസതടസം നേരിട്ടാണ് കൂടുതല്‍ മരണവും സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments