ദുബായ്: ദുബായിൽ ബസ് സ്റ്റോപ്പിൽ വെച്ച് യുവാവിനെ കുത്തിക്കൊന്ന കേസിൽ ശ്രീലങ്കൻ സ്വദേശി വിചാരണ നേരിടുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വിസയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനായാണ് പ്രതി കൊല്ലപ്പെട്ട ആളെ ആദ്യം ഫോണിൽ വിളിക്കുന്നത്. എന്നാൽ പ്രതിയുടെ ആവശ്യം നിഷേധിച്ച് ഫോൺ കട്ട് ചെയ്യുകയായിരുന്നു.
എന്നാൽ ദിവസങ്ങൾക്ക് ശേഷം പപ്രതി വീണ്ടും കൊല്ലപ്പെട്ട യുവാവിനെ വിളിക്കുകയും നേരിൽ കാണാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടർന്ന് നേരിൽ കാണാൻ എത്തിയ യുവാവിനെ പ്രതി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കൊലപതാകം നടന്ന സമയം പ്രതി മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. പ്രതി കോടതിയിൽ കുറ്റം നിഷേധിക്കുകയായിരുന്നു.
Post Your Comments