ഇടുക്കി: തന്നെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ എസ്.രാജേന്ദ്രന് എംഎല്‍എയ്ക്കെതിരെ സബ്കളക്ടര്‍ രേണുരാജ് റിപ്പോര്‍ട്ട് നല്കി. ചീഫ് സെക്രട്ടറിക്കും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുമാണ് റിപ്പോര്‍ട്ട് നല്‍കിയത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എൻഒസി നല്‍കേണ്ടത് റവന്യു വകുപ്പാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് നടപടിയെന്നും സബ് കളക്ടര്‍ വിശദീകരിച്ചു.
എംഎൽഎയുടേത് ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്താനുള്ള ശ്രമമാണ്. പൊതുജനമധ്യത്തില്‍ അവഹേളിക്കുന്ന പരാമര്‍ശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും രേണുരാജ് റിപ്പോർട്ടിൽ പറയുന്നു. മുതിരപ്പുഴയാറിന്റെ തീരം കയ്യേറി പഞ്ചായത്ത് വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് ചട്ടങ്ങളും ഹൈക്കോടതി വിധിയും ലംഘിച്ചാണെന്നാണ് ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ട്. പരിസ്ഥിതി ലോലമേഖലയിലാണ് കെട്ടിടനിര്‍മാണമെന്നും റിപ്പോർട്ടിലുണ്ട്.
Post Your Comments